Thursday, November 4, 2010

സ്വപ്നം

നിദ്രതന്നാഴമാമുള്‍ക്കയത്തില്‍
ഒരു കുഞ്ഞു പൂവാണു മധുരസ്വപ്നം
സ്വപ്നമജ്ഞമല്ലാര്‍ക്കുമെന്നാകിലും
അര്‍ഹതയുള്ളവര്‍ക്കാഹ്ലാദമേകീടും
സ്വപ്നമെപ്പോഴും പൂവിട്ടു നില്‍ക്കുന്നു
കഠിനയത്നത്തില്‍ മുഴുകും മര്‍ത്യനില്‍
കാലമാം തിരമാലയോര്‍ക്കാതെ മാനുഷര്‍
ഒരു കരയെന്നപോല്‍ കാത്തിടുന്നു.
സ്വപ്നമൊരിക്കലുമരികത്തണയില്ല-
തിനെ പ്രയത്നിച്ചടിമയാക്കീടണം.
ഓരോ ചുവടും കാലനിലേക്കെന്ന
പൊരുളറിയാത്തൊരു നരനിന്നിതാ,
നീരൊഴുക്കാതെ, നിലമറിഞ്ഞീടാതെ
സ്വപ്നം പണിഞ്ഞിട്ടു മണ്ണിലലിയുന്നു
എത്രയോ കഷ്ടമെന്നല്ലാതെ ചൊല്‍വാന്‍
നവ മര്‍ത്യരെന്നേ നന്മ വരിച്ചുവോ?

ഒരു ചെറുചുവട്...

ഈ ബൂലോകത്തിലേയ്ക്ക്  അത്ഭുതത്തോടെ, ആരാധനയോടെ, കൊതിയോടെ നോക്കി നില്‍ക്കുന്ന ഈ അനിയത്തിയെ കൂടെക്കൂട്ടില്ലേ, എല്ലാപേരും......
പ്രോത്സാഹിപ്പിക്കണം, അനുഗ്രഹിക്കണം, തെറ്റുകള്‍ പറഞ്ഞുതരണം...
ഞാനും, ഒരു ചെറുചുവട് വയ്ക്കട്ടേ... എന്നെയുംകൂട്ടില്ലേ...