Thursday, November 4, 2010

സ്വപ്നം

നിദ്രതന്നാഴമാമുള്‍ക്കയത്തില്‍
ഒരു കുഞ്ഞു പൂവാണു മധുരസ്വപ്നം
സ്വപ്നമജ്ഞമല്ലാര്‍ക്കുമെന്നാകിലും
അര്‍ഹതയുള്ളവര്‍ക്കാഹ്ലാദമേകീടും
സ്വപ്നമെപ്പോഴും പൂവിട്ടു നില്‍ക്കുന്നു
കഠിനയത്നത്തില്‍ മുഴുകും മര്‍ത്യനില്‍
കാലമാം തിരമാലയോര്‍ക്കാതെ മാനുഷര്‍
ഒരു കരയെന്നപോല്‍ കാത്തിടുന്നു.
സ്വപ്നമൊരിക്കലുമരികത്തണയില്ല-
തിനെ പ്രയത്നിച്ചടിമയാക്കീടണം.
ഓരോ ചുവടും കാലനിലേക്കെന്ന
പൊരുളറിയാത്തൊരു നരനിന്നിതാ,
നീരൊഴുക്കാതെ, നിലമറിഞ്ഞീടാതെ
സ്വപ്നം പണിഞ്ഞിട്ടു മണ്ണിലലിയുന്നു
എത്രയോ കഷ്ടമെന്നല്ലാതെ ചൊല്‍വാന്‍
നവ മര്‍ത്യരെന്നേ നന്മ വരിച്ചുവോ?

11 comments:

  1. എത്രയോ കഷ്ടമെന്നല്ലാതെ ചൊല്‍വാന്‍
    നവ മര്‍ത്യരെന്നേ നന്മ വരിച്ചുവോ?

    ReplyDelete
  2. കാലത്തിന്‍ സ്വപ്‌നങ്ങള്‍ കൃഷ്ണയില്‍ വിരിയിച്ച-
    കവിതയിലായിരം വര്‍ണ്ണ സ്വപ്‌നങ്ങള്‍ ...
    കനിയട്ടെ തമ്പുരാനേകട്ടെ കൃഷ്ണയ്ക്ക്
    കാവ്യാനുഗഹങ്ങള്‍ കൂമ്പാരമായ്‌ ...

    നന്നായിരിക്കുന്നു .മുന്നേറുക

    ReplyDelete
  3. കൃഷ്ണക്ക് കവിതയിൽ ഒരു നല്ല ഭാവികാണുന്നൂ..

    ‘സ്വപ്നമൊരിക്കലുമരികത്തണയില്ല-
    തിനെ പ്രയത്നിച്ചടിമയാക്കീടണം.‘

    നല്ല ഉശിരൻ പ്രയോഗങ്ങൾ കേട്ടൊ

    ReplyDelete
  4. നന്നായിരിക്കുന്നു...

    ReplyDelete
  5. കവിത നുമ്മടെ വിഷയമല്ല... സോറി..
    ബൂലോകത്തേക്ക് സ്വാഗതം..!

    ReplyDelete
  6. നല്ല കവിത ........അഭിനന്ദനങ്ങള്‍
    ഇവിടെയും ഒന്ന് വന്നു നോക്കൂ
    www.karyadikavitha.blogspot.com

    ReplyDelete
  7. നല്ല കവിത

    സ്വപ്നമജ്ഞമല്ലാര്‍ക്കുമെന്നാകിലും - അജ്ഞം എന്നു പറയാന്‍ കഴിയുമോ എന്നൊരു സംശയം. അജ്ഞാതം എന്നാവില്ലേ ഉചിതം? (ഉറപ്പില്ല കേട്ടോ എങ്കിലും ഒന്നു റഫര്‍ ചെയ്തോളൂ) ഇനിയുമിനിയും എഴുതുക...

    ആശംസകളോടേ

    ReplyDelete
  8. പൊരുളറിയാത്തൊരു നരനിന്നിതാ,
    നീരൊഴുക്കാതെ, നിലമറിഞ്ഞീടാതെ
    സ്വപ്നം പണിഞ്ഞിട്ടു മണ്ണിലലിയുന്നു
    എത്രയോ കഷ്ടമെന്നല്ലാതെ ചൊല്‍വാന്‍
    നവ മര്‍ത്യരെന്നേ നന്മ വരിച്ചുവോ...

    ചിന്തകള്‍ക്ക്‌ അശംസകള്‍!!!

    ReplyDelete